മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 7 വിക്കറ്റിന് 437 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയുടെ ഇന്നിംഗ്സാണ് ടീം ഇന്ത്യയ്ക്ക് തുണയായത്. പൂജാര 106 റണ്‍സ് എടുത്ത് പുറത്തായി. പൂജാരയുടെ ടെസ്റ്റ് കരിയറിലെ പതിനേഴാമത്തെയും പരമ്പരയിലെ രണ്ടാമത്തെയും സെഞ്ച്വറിയാണ്.
നായകന് വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും അര്‍ദ്ധ സെഞ്ചുറി നേടി. ടെസ്റ്റ് മത്സരങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമായി കോഹ്ലി. 2002 ലെ രാഹുല്‍ ദ്രാവിഡിന്റെ നേട്ടമാണ് ഇതോടെ പഴങ്കഥയായത്.
ഒന്നാംഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ, രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 8 റണ്‍സ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: