കൊച്ചി : ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തെന്ന കേസില്‍ അറസ്റ്റിലായ വയനാട് സ്വദേശ് ഹബീബ് റഹ്മാനെ റിമാന്‍ഡ് ചെയ്തു. 30 ദിവസത്തേക്കാണ് ഹബീബ് റഹ്മാനെ റിമാന്റ് ചെയ്തത്. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്.
ഐഎസിലേക്ക് കാസര്‍കോഡ് സ്വദേശികളടക്കം റിക്രൂട്ട് ചെയ്തെന്ന കേസില്‍ പതിനേഴാം പ്രതിയാണ് ഹബീബ്. കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്‍ഐഎയുടെ അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: