ഇന്ത്യന്‍ വംശജനായ പോലീസ് ഉദ്യോഗസ്ഥന്‍ അമേരിക്കയില്‍ വെടിയേറ്റുമരിച്ചു

Thursday 27 December 2018 3:54 pm IST

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ പോലീസ് ഉദ്യോഗസ്ഥന്‍ കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചു. ന്യൂമാന്‍ പോലീസിലെ ഉദ്യോഗസ്ഥനായ റോണില്‍ സിംഗ്(33) കൊല്ലപ്പെട്ടത്.

വാഹനപരിശോധനയ്ക്കിടെ ആയുധാരിയായ ആക്രമി പ്രകോപനമില്ലാതെ വെടി വയ്ക്കുകയായിരുന്നു. വയര്‍ലെസ് സംവിധാനത്തിലൂടെ റോണില്‍ സംഭവം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് റോണിനിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അക്രമി സംഭവത്തിന് ശേഷം മുങ്ങി. ഇയാള്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അനാമികയാണ് ഭാര്യ. അഞ്ച് വയസുള്ള മകനുണ്ട്. പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ ഗവര്‍ണര്‍ അടക്കമുള്ളവര്‍ അനുശോചിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.