മനിതി സംഘം വീണ്ടുമെത്തിയാല്‍ അറസറ്റ് ചെയ്യുമെന്ന് എന്‍ഐഎ

Thursday 27 December 2018 4:13 pm IST

പത്തനംതിട്ട : തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം വീണ്ടും സംസ്ഥാനത്ത് എത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് എന്‍ഐഎ. ഇവര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണങ്ങള്‍ക്കായാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. 

ഞായറാഴ്ച ശബരിമല ദര്‍ശനത്തിനായി പമ്പയില്‍ എത്തിയ മനിതി സംഘം മാവോയിസ്റ്റുകളുടേത് പോലുള്ള മുദ്രാവാക്യം വിളിച്ചിരുന്നു. സ്ഥലത്തുണ്ടായിരുന്ന കേന്ദ്ര ഇന്റലിജെന്‍സ് സംഘത്തിന്റെ ശ്രദ്ധയില്‍ ഇത് പതിഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെയുള്ള അന്വേഷണം ശക്തമാക്കിയത്. പിന്നീട് എന്‍ഐഎ തമിഴ്‌നാട് ഘടകം ഈ കേസന്വേഷണം ഏറ്റെടുക്കുകയായിരുന്നു. 

മനിതി സംഘത്തിനെതിരെ എന്‍ഐഎയ്ക്ക് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. തിരുപ്പൂരിലെ  ഹിന്ദു മുന്നണി നേതാവിനെ കഴുത്തറുത്ത് കൊന്ന കേസ്, ഹാദിയ കേസ് എന്നിവയിലെ മാവോയിസ്റ്റ് സാന്നിധ്യത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.