അബുദാബദി: മലയാളികളായ അനസ് എടത്തൊടികയും അനസ് കുരുണിയനും എഎഫ്സി ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍. ടൂര്‍ണമെന്റിനുള്ള 23 അംഗ ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. ജനുവരി അഞ്ചു മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് ഏഷ്യാ കപ്പ് . ജനുവരി ആറിന് തായ്ലന്ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പത്തിന് യുഎഇയുമായും പതിനാലിന് ബഹ്റിനുമായണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍.
നേരത്തെ പ്രഖ്യാപിച്ച 28 അംഗ ടീമില്‍നിന്ന് തഴയപ്പെട്ട അഞ്ചുപേരെ ടീമിനൊപ്പം നിര്‍ത്തുമെന്നും പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്ററ്റെയിന് പറഞ്ഞു. ഇവര്‍ ജനുവരി രണ്ടുവരെ ടീമിനൊപ്പമുണ്ടാകും . ടീമിലെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരം ഇവര്‍ക്ക് അവസരം നല്‍കുമെന്നും കോച്ച് വ്യക്തമാക്കി.
ഇന്ത്യന്‍ ടീം:
ഗോള്‍കീപ്പേര്‍സ്: ഗുര്‍പ്രീത് സിങ്ങ് സന്തു, വിഷാല്‍ കെയിത്ത്, അമറീന്ദര് സിങ്ങ്
ഡിഫന്‍ഡേര്‍സ്: പ്രീതം കോട്ടാല്‍, സര്‍ത്താക്ക് ഗൊലി, സന്തേഷ് ജിങ്കാന്, അനസ് എടത്തൊടിക, സലാം രഞ്ചന്‍ സിങ്ങ്, സുഭാഷിഷ് ബോസ്, നാരായന് ദാസ്
മിഡ്ഫീല്‍ഡേര്‍സ്: ഉദാന്ത് സിങ്ങ്, ജാക്കിചന്ദ് സിങ്ങ്, പ്രൊണോയ് ഹാള്‍ഡര്‍, അനിരുദ്ധ് ധാപാ, വിനീത് റായ്, റൗലിന് ബോര്‍ജസ്, ആഷിക്ക് കുരുണിയന്, ഹോളിചരണ്‍ നാര്‍സറി
ഫോര്‍വേര്‍ഡ്സ്: സുമീത് പാസ്സി, ബല്‍വന്ദ് സിങ്ങ്, സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുല
പ്രതികരിക്കാൻ ഇവിടെ എഴുതുക: