ലണ്ടന്‍: ഇടക്കാല പരിശീലകന് ഒാലെ ഗുണ്ണര്ക്ക് മാഞ്ചസ്്റ്റര്‍ യുണൈറ്റഡ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിജയമൊരുക്കി. പ്രീമിയര്‍ ലീഗില്‍ അവര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഹഡേഴ്സ്ഫീല്‍ഡിനെ പരാജയപ്പെടുത്തി. ഗുണ്ണറുടെ ശിക്ഷണത്തില്‍ ഇതാദ്യമായാണ് യുണൈറ്റഡ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ കളിക്കാനിറങ്ങിയത്. ഗുണ്ണറുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ യുണൈറ്റഡ് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കാര്‍ഡിഫ് സിറ്റിയെ തോല്‍പ്പിച്ചു.
ഫ്രഞ്ച് സ്ട്രൈക്കര്‍ പോള്‍ പോഗ്ബയുടെ ഇരട്ട ഗോളുകളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഹഡേഴ്സ്ഫീല്‍ഡിനെതിരെ വിജയമൊരുക്കിയത്. 64, 78 മിനിറ്റുകളിലാണ് പോഗ്ബ സ്കോര്‍ ചെയ്തത്. ഇരുപത്തിയെട്ടാം മിനിറ്റില്‍ മാറ്റിക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റുള്ളപ്പോള്‍ ജോര്ഗന്സണാണ് ഹഡേഴ്സ് ഫീല്‍ഡിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്.
ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോയിന്റ് നിലയില്‍ ആറാം സ്ഥാനത്തെത്തി. പത്തൊന്‍പത് മത്സരങ്ങളില്‍ അവര്‍ക്ക് 32 പോയിന്റായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: