ആലപ്പുഴ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വനിതാമതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ മന്ത്രി ജി. സുധാകരന്റെ ആഹ്വാനം. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇത് തള്ളാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. വനിതാ മതിലിനോടനുബന്ധിച്ചു അമ്പലപ്പുഴ നിയോജക മണ്ഡലം സംഘാടക സമിതി അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ കോടതി അനുവദിച്ചിട്ടില്ലെങ്കിലും അണിചേരാന്‍ ആഗ്രഹമുള്ള കുട്ടികളെ രക്ഷാകര്ത്താക്കള് മുന്‍പന്തിയില്‍ കൊണ്ടുവരണമെന്നായിരുന്നു മന്ത്രിയുടെ ആഹ്വാനം.
മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, കോടതി ഉത്തരവ് ലംഘിക്കാനുള്ള മന്ത്രിയുടെ നിര്‍ദ്ദേശം പിആര്‍ഡി മുഖേന പരസ്യപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: