ചെറുകോല്‍ (മാവേലിക്കര): ആത്മബോധോദയ സംഘം ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമത്തിലേക്ക് വര്‍ഷംതോറും നടത്തുന്ന ചെറുകോല്‍ തീര്‍ഥാടനത്തിന് ഇന്ന് തുടക്കം. മൂന്നു ദിവസമാണ് തീര്‍ഥയാത്ര. 12 വെള്ളിയാഴ്ചകളിലായി തുടര്‍ച്ചയായി അനുഷ്ഠിച്ച പരിശുദ്ധവ്രതത്തിന്റെ സമാപ്തി കുറിച്ചാണ് ആയിരക്കണക്കിനു ഭക്തര്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നത്.
ഈ വര്‍ഷത്തെ തീര്‍ഥാടനത്തിന് മുന്നോടിയായി ചെറുകോല്‍ സഭയിലേയും പെരിങ്ങിലിപ്പുറം സഭയിലേയും നൂറുകണക്കിനു ഭക്തര്‍ ഇരുമുടിക്കെട്ടുകളുമേന്തി ശ്രീ ശുഭാനന്ദ നാമസങ്കീര്‍ത്തനം ആലപിച്ച് പദയാത്രികരായി ബുധനാഴ്ച വൈകിട്ട് ആശ്രമത്തില്‍ എത്തി.
ഇന്നലെ രാവിലെ 10-ന് മുംബൈ, സാക്കിനാക്ക, അംബര്‍നാഥ്, പവായ് എന്നീ ശാഖാശ്രമങ്ങളില് നിന്നും ഉച്ചകഴിഞ്ഞ് ദല്‍ഹി ആശ്രമത്തില്‍ നിന്നും നൂറുകണക്കിന് ഭക്തജനങ്ങള്‍ തീര്‍ഥാടകരായി ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ഈ ഇരുമുടിക്കെട്ടുകള്‍ സ്വീകരിച്ചുകൊണ്ട് ആശ്രമാധിപതി ബ്രഹ്മശ്രീ ദേവാനന്ദ ഗുരുദേവ തിരുവടികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
തീര്‍ത്ഥാടനത്തിന്റെ ആരംഭ ദിനമായ ഇന്ന് 28 രാവിലെ അഞ്ചിന് ഗുരുപൂജയോടെ ആരംഭിക്കും. 7.30 ന് ശ്രീശുഭാനന്ദ തപോശതാബ്ദി അനുസ്മരണ പ്രാര്‍ഥന, എട്ടു മുതല്‍ ഇരുമുടിക്കെട്ട് സമര്‍പ്പണം. 11.30 ന് ആശ്രമാധിപതി ദേവാനന്ദ ഗുരുദേവന്റെ അനുഗ്രഹ പ്രഭാഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: