ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സഹായവുമായി കിര്‍ലോസ്‌കര്‍

Friday 28 December 2018 12:57 pm IST

ഷില്ലോങ് : മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സഹായ ഹസ്തവുമായി കിര്‍ലോസ്‌കര്‍ പമ്പ്. ഖനിക്കുള്ളിലുള്ള വെള്ളം വറ്റിക്കുന്നതിനാണ് കിര്‍ലോസ്‌കര്‍ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. 

ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ വെള്ളം പമ്പ് ചെയത് കളയാന്‍ ശ്രമം നടത്തിയെങ്കിലും 35 അടി വെള്ളം ഖനിക്കുള്ളില്‍ ഇനിയും അവശേഷിക്കുന്നുണ്ട്. ഇവ പുറത്തെത്തിക്കുന്നതിന് 100 കുതിര ശക്തിയെങ്കിലുമുള്ള പമ്പ് വേണമെന്ന് എന്‍ഡിആര്‍എഫ് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കിര്‍ലോസ്‌കര്‍ കമ്പനി സഹായവുമായി എത്തിയത്.

അതിനിടെ കല്‍ക്കരി ഖനിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ചീഫ് എയര്‍ ഓഫീസര്‍ സുകന്ത സേത്തിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലതെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംഘം സ്ഥലതെത്തിയത്. 20 ശക്തിയേറിയ പമ്പുകളുമായാണ് എയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്.  കൂടാതെ ഒഡീഷ ഫയര്‍ സര്‍വ്വീസില്‍ നിന്നുള്ള വിദഗ്ധ സംഘവും ശക്തിയേറിയ പമ്പുകളുമായി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ജയന്തിരയ മലനിരകളിലെ ഖനിക്കുള്ളില്‍ ഈ മാസം 13നാണ് തൊഴിലാളികള്‍ കുടുങ്ങുന്നത്. 320 അടി താഴ്ചയുള്ള ഖനിയിലേക്ക് തൊട്ടടുത്തുള്ള നദിയില്‍ നിന്നും 70 അടി താഴ്ചയില്‍ വെള്ളം കയറിയതാണ് തൊഴിലാളികള്‍ കുടുങ്ങാന്‍ കാരണം. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.