പുനെ : വീടിനു പുറത്ത് അനയഗ്ര ജീവികള്‍ കണ്ടെത്തിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇമെയില്‍ സന്ദേശം. മെയില്‍ മഹാരാഷ്ട്രയില്‍ നിന്നാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ തിരിച്ചറിഞ്ഞതോടെ സംസ്ഥാന പോലീസിന് സന്ദേശം കൈമാറി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
സുപ്രധാന വിവരങ്ങള്‍ നല്കാന് അന്യഗ്ര ജീവികള്‍ ഭൂമിയിലേക്ക് എത്തുന്നുവെന്നാണ് ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഏകദേശം രണ്ടു മാസങ്ങള്‍ക്കു മുമ്പ് വീടിനു പുറത്ത് മരങ്ങള്‍ക്കിടയിലൂടെ അന്യഗ്രഹജീവികളുടെ വെളിച്ചം കണ്ടിരുന്നു. ഇത് ജീവികള്‍ അവരുടെ ഗ്രഹത്തിലേക്ക് സന്ദേശം അയയ്ക്കുന്നതാണെന്നും പ്രധാനമന്ത്രിക്കയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ പോലീസിന്റെ അന്വേഷണം ചെന്നെത്തിയത് കൊത്റുഡിലെ മാനസികാസ്വാസ്ഥ്യം ഉള്ള വ്യക്തിയിലേക്കാണ്. മുറിക്ക് പുറത്ത് കണ്ടിരുന്ന വെട്ടം അന്യഗ്രഹ ജീവികളുടേതാണെന്ന് ഇയാള്‍ തെറ്റിദ്ധരിച്ചതാണെന്നാണ് പോലീസ് നിഗമനം. ഇമെയില്‍ സന്ദേശത്തെക്കുറിച്ച് വീട്ടുകാരില്‍ ആരും അറിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ മസ്തിഷ്കാഘാതമാണ് ഇയാളുടെ മാനസികനില തകരാറിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: