ഹൈദരാബാദ് : നികുതി കൃത്യമായി അടയ്ക്കാത്തതിനെ തുടര്‍ന്ന് തെലുങ്ക് നടന് മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഹൈദരാബാദ് ജിഎസ്ടി കമ്മീഷണര്‍ പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മഹേഷ് ബാബുവിന്റെ ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിട്ടുള്ളത്.
2007- 2008 കാലയളവിലെ നികുതി അടയ്ക്കാത്തതിനാണ് മഹേഷ് ബാബുവിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. 18.5 ലക്ഷം രൂപയാണ് നികുതി അടയ്ക്കേണ്ടിയിരുന്നത് പലിശ അടയ്ക്കം ഇപ്പോള്‍ 73.5 ലക്ഷം അടയ്ക്കണം.
നികുതി തുകയില്‍ 42 ലക്ഷം രൂപ ആക്സിസ് ബാങ്കില്‍ നിന്നും ബാക്കി ഐസിഐസിഐ ബാങ്കില്‍ നിന്നും ഈടാക്കുമെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: