കോട്ടയം: അയ്യപ്പജ്യോതി തെളിയിക്കാന്‍ എത്തിയ ജനലക്ഷങ്ങള്‍ക്ക് നന്ദി പറഞ്ഞ് വനിതാ കമ്മീഷന് മുന്‍ അംഗവും അഖില ഭാരത ശബരിമല കര്‍മസമിതി സെക്രട്ടറിയുമായ ജെ. പ്രമീളാ ദേവി.
ആരും നിര്‍ബന്ധിക്കാതെ, പ്രേരിപ്പിക്കാതെ, ഭീഷണിപ്പെടുത്താതെ സ്വമനസ്സാലെ അയ്യപ്പജ്യോതി തെളിയിക്കാനെത്തിയ അമ്മമാര്‍ക്ക് വന്ദനം.
അചഞ്ചലമായ ഭക്തിയുടെ, വിശ്വാസ തീക്ഷ്ണതയുടെ, എള്ളുതിരികളില് ജ്വലിച്ചുനിന്ന നിറദീപ ലക്ഷങ്ങള്‍ക്ക് വന്ദനം, അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന ദീപനാളങ്ങള്‍ കൊളുത്താനെത്തിയ അമ്മമാരും കുഞ്ഞുങ്ങളുമടങ്ങിയ വിശ്വാസികളെ ആക്രമിച്ചവരെ അവര്‍ വിമര്‍ശിച്ചു. ഇങ്ങനെയാണോ ആശയത്തെ ആശയം കൊണ്ടു നേരിടുന്നത്? അവര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: