10,000 കോടിയുടെ ഗഗന്‍ യാനിന് കേന്ദ്രാനുമതി

Saturday 29 December 2018 1:02 am IST

ന്യൂദല്‍ഹി; മനുഷ്യരെ ബഹിരാകാശത്ത് അയക്കാനുള്ള ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി. 2022ഓടെ മൂന്നു പേരെ  ശൂന്യാകാശത്ത് അയക്കാനുള്ള പദ്ധതിക്ക് പതിനായിരം കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. മൂന്നു പേരെ കുറഞ്ഞത് ഒരാഴ്ച ബഹിരാകാശത്ത് താമസിപ്പിക്കാനാണ് പരിപാടി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

ആഗസ്ത് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഐഎസ്ആര്‍ഒയുടെ അഭിമാനപദ്ധതി പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഐഎസ്ആര്‍ഒ തുടങ്ങിക്കഴിഞ്ഞു. അവിടെയെത്തി ചെയ്യാന്‍ കഴിയുന്ന പരീക്ഷണങ്ങള്‍, അയക്കേണ്ട ആസ്‌ട്രോനോട്ടുകള്‍ എന്നിവ തീരുമാനക്കാനുള്ള നടപടികളാണ് തുടങ്ങിയത്. ബഹിരാഹവശത്ത് പത്തു മേഖലകളിലെങ്കിലും പരീക്ഷണങ്ങള്‍ നടത്താനാണ് ലക്ഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.