കൊച്ചി: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡോ.ജി. പരമേശ്വര. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ടെങ്കിലും ജനതാദള്‍ എസ്സുമായുള്ള സഖ്യം സുശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ദേശസാല്‍കൃത ബാങ്കുകളുടേതടക്കം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് ഉള്‍പ്പെടെ വാഗ്ദാനങ്ങള്‍ പാലിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചു. രാഷ്ട്രീയത്തില്‍ ചെറിയ പരിഭവങ്ങള്‍ സ്വാഭാവികമാണെന്നും അത് പരിഹരിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടുണ്ടെന്നും പരമേശ്വര പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരാന്‍ തത്വത്തില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: