ഇടതു മുന്നണി വിപുലീകരണത്തിനെതിരെ വി.എസ്. അച്യുതാനന്ദന്‍

Saturday 29 December 2018 1:31 am IST

തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപിള്ളയെ ഉള്‍പ്പെടുത്തി ഇടതു മുന്നണി വിപുലീകരിക്കാനുള്ള തീരുമാനത്തിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവും പറയുന്നവരുടെ ഇടത്താവളമല്ല ഇടത് മുന്നണി. വര്‍ഗീയ കക്ഷികള്‍ക്കും, കാലഹരണപ്പെട്ട അനാചാരങ്ങള്‍ പറയുന്നവര്‍ക്കുമുള്ള സ്ഥലമല്ല ഈ പാര്‍ട്ടി. 

കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ ശബരിമലയ്ക്ക് പോകില്ലെന്ന് പറയുന്നവര്‍ മുന്നണിക്ക് ബാധ്യതയാണ്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി പറഞ്ഞത് ഇടതു മുന്നണിയുടെ നിലപാടാണെന്നും വി.എസ് പറഞ്ഞു. 

അതിനിടെ, വിഎസിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള രംഗത്തെത്തി. താന്‍ സവര്‍ണരുടെയോ അവര്‍ണരുടെയോ ആളല്ലെന്നും വിഎസിന്റെ പരാമര്‍ശത്തെപ്പറ്റി കൂടുതലൊന്നും അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഐഎന്‍എല്‍ കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ നാലു പാര്‍ട്ടികളെ ചേര്‍ത്ത് എല്‍ഡിഎഫ് വിപുലീകരിക്കാന്‍ രണ്ട് ദിവസം മുന്‍പാണ് ഇടത് മുന്നണി തീരുമാനിച്ചത്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.