മിസോറാം ഗവര്‍ണര്‍ ഇന്നെത്തും

Saturday 29 December 2018 7:35 am IST
31ന് നെയ്യാറ്റിന്‍കര അരങ്ങല്‍ ക്ഷേത്രത്തില്‍ പൊതുയോഗത്തില്‍ സംസാരിക്കും. ജനുവരി 1ന് തോന്നയ്ക്കല്‍ സായിഗ്രാമം, വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന സമാപന സമ്മേളനം, കൊല്ലം മുഹമ്മദ് റാഫി ഫൗണ്ടേഷന്‍ സമ്മേളനം തുടങ്ങിയവയില്‍ സംസാരിക്കും. ജനുവരി 2ന് മന്നം സമാധിയില്‍ പുഷ്പ്പാര്‍ച്ചന നടത്തും.

കൊച്ചി: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പത്തുദിവസത്തെ കേരള സന്ദര്‍ശനത്തിന് ഇന്ന് എത്തും.  നെടുമ്പാശ്ശേരിയില്‍ എത്തുന്ന അദ്ദേഹം രാവിലെ ആറിന് തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍  ദര്‍ശനം നടത്തും. കാലടി ശ്രീശങ്കര നൃത്തകലാകേന്ദ്രം, തൃശൂര്‍ ശ്രീരാമകൃഷ്ണാശ്രമം യുവജനക്യാമ്പ്, പൂങ്കുന്നത്ത് ജഗന്നാഥയാത്രാ സമ്മേളനം, ഒറ്റപ്പാലം കെപിഎസ് മേനോന്‍ ട്രസ്റ്റ് അവാര്‍ഡ് ദാന സമ്മേളനം തുടങ്ങിയ പരിപാടികളില്‍ പങ്കെടുക്കും. 

31ന് നെയ്യാറ്റിന്‍കര അരങ്ങല്‍ ക്ഷേത്രത്തില്‍ പൊതുയോഗത്തില്‍ സംസാരിക്കും. ജനുവരി 1ന് തോന്നയ്ക്കല്‍ സായിഗ്രാമം, വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന സമാപന സമ്മേളനം, കൊല്ലം മുഹമ്മദ് റാഫി ഫൗണ്ടേഷന്‍ സമ്മേളനം തുടങ്ങിയവയില്‍ സംസാരിക്കും. ജനുവരി 2ന് മന്നം സമാധിയില്‍ പുഷ്പ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് മാരാരിക്കുളം ക്ഷേത്ര ഗോപുരം ഉദ്ഘാടനം ചെയ്യും. ആലപ്പുഴ രൂപതയുടെ സാന്ത്വനം കേന്ദ്രത്തില്‍ നവവത്സരാഘോഷത്തില്‍ പങ്കെടുക്കും. അമ്പലപ്പുഴ സുധാമ സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യും. 

ജനുവരി 3ന്  പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലെ അന്നദാന സമര്‍പണ ചടങ്ങില്‍ പങ്കെടുക്കും. ചങ്ങനാശ്ശേരി ഉണ്ണിപ്പിള്ള ചരമവാര്‍ഷികാചരണ യോഗത്തിലും  കോട്ടയം സുവര്‍ണ്ണ ഓഡിറ്റോറിയത്തില്‍ ജസ്റ്റീസ് കെ.ടി. തോമസിന് പുരസ്‌കാര ദാനത്തിലും ചോഴിയക്കാട് ബാലാശ്രമ നിര്‍മ്മാണ ചടങ്ങിലും പങ്കെടുക്കും. 

ജനുവരി 4-ന് ആറന്മുള പൈതൃക സമ്മേളനത്തിലും സംബന്ധിക്കും. ജനുവരി 7ന്  വൈറ്റില ആര്‍ക്കിടെക്ച്ചറല്‍ കോളേജിലെ കോണ്‍വക്കേഷനിലും ചാലക്കുടി ജഗദ്ഗുരു ട്രസ്റ്റ് സ്‌കൂളിലെ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ ചടങ്ങിലും പങ്കെടുത്ത ശേഷം ദല്‍ഹിക്ക് മടങ്ങും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.