കോട്ടയം: വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചതോടെ ഉദ്യോഗസ്ഥര്‍ കടുത്ത സമ്മര്‍ദത്തില്‍.
എല്ലാ വകുപ്പ് മേധാവികളും മതിലില്‍ പങ്കെടുക്കണമെന്ന് കീഴ്ജീവനക്കാര്‍ക്ക് വാക്കാല്‍ നിര്‍ദേശം കൊടുത്തെങ്കില്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അന്ന് നിര്‍ബന്ധിത അവധി നല്കി. തൊഴിലുറപ്പ് തൊഴിലാളികളുടെ മസ്റ്റര്‍ റോളില്‍ ചുവന്ന മഷി രേഖപ്പെടുത്തിക്കഴിഞ്ഞു. ജനുവരി ഒന്നിന് ഒപ്പിട്ടിട്ട് മതില് നിര്‍മാണത്തിന് പോയെന്ന ആക്ഷേപം വരാതെയിരിക്കാനാണ് മുന്‍കൂട്ടി ചുവന്ന മഷി അവധി രേഖപ്പെടുത്തിയത്. മതിലില്‍ എത്ര പേര് പങ്കെടുക്കുമെന്ന് അറിയാന്‍ ഇന്നലെ പഞ്ചായത്തുകളില്‍ യോഗമുണ്ടായിരുന്നു. ഇതില്‍ പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരാണ് കൂട്ടലും കിഴിക്കലും നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: