പത്തനംതിട്ട :ശബരിമലയില്‍ മകരവിളക്ക് പ്രമാണിച്ച് സുരക്ഷ ശക്തമാക്കിക്കൊണ്ട് സേനയെ വിന്യസിച്ചു. ഐജി, ഡിഐജി എന്നിവരും പത്ത് എസ്പിമാരും അടങ്ങുന്ന സംഘത്തെയാണ് മകരവിളക്കിനായി നിയോഗിച്ചിരിക്കുന്നത്.
കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യയ്ക്കാണ് ഡിസംബര്‍ 30 മുതല്‍ ജനുവരി 16 വരെ സന്നിധാനത്തിന്റേയും പമ്പയിലേയും സുരക്ഷാച്ചുമതല. പോലീസ് ക്രമീകരണങ്ങളുടെ ചുമതല എരുമേലിയില്‍ ചൈത്ര തെരേസ ജോണിനാണ്. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളില്‍ ഡിഐജി സഞ്ജയ്കുമാര്‍ ഗരുഡയ്ക്കുമാണ് സുരക്ഷാച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: