ശ്രീനഗര്‍ : ജമ്മു കശ്മീര്‍ പുല്‍വാമ ജില്ലയില്‍ ശനിയാഴ്ച രാവിലെ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ഹജിന് പയീന്‍ ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷാ സൈന്യം പ്രദേശം വളഞ്ഞതോടെ ഭീകരര്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
കൊല്ലപ്പെട്ടവര്‍ ജെയ്ഷ- ഇ- മുഹമ്മദ് ഭീകര സംഘടനയില്‍ ഉള്‍പ്പെട്ടവരാണെന്നാണ് സൂചന. ഏറ്റുമുട്ടല്‍ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തി വരികയാണ്.
അതിനിടെ ജമ്മുകശ്മിരിലെ ബസ്റ്റാന്‍ഡില്‍ ശനിയാഴ്ച പുലര്‍ച്ചെ സ്ഫോടനമുണ്ടായി. സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: