ന്യൂദല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തിയശേഷം നാടുവിട്ട നീരവ് മോദി യുകെയില്‍ ഒളിച്ചുകഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. നീരവ് മോദി ബ്രിട്ടണില്‍ ഉണ്ടെന്ന് അധികൃതര്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വികെ. സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യസയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് വി.കെ. സിങ് ഇക്കാര്യം അറിയിച്ചത്. .യുകെയില്‍ നീരവ് താമസിക്കുന്നത് എവിടെയാണെന്ന് നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് മാഞ്ചസ്റ്റര്‍ അറിയിച്ചിട്ടുണ്ടെന്നും സിങ് പറഞ്ഞു.
നിരവിനെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബ്രിട്ടണോട് ആവശ്യപ്പെട്ടിരുന്നു. 2018 ആഗസ്സറ്റിലാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഇത് ബ്രിട്ടണിന്റെ പരിഗണനയിലാണെന്നും വി.കെ. സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: