തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എല്ലാ വനിതാ ജീവനക്കാരും മെഡിക്കല്‍, പാരാ-മെഡിക്കല്‍ വിദ്യാര്‍ത്ഥികളും വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പലിന്റെ ഉത്തരവ്. വനിതാ മതിലില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മതിലിലിന് ആളെക്കൂട്ടാ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഓരോന്നായി പുറത്തുവന്നിരിക്കുന്നത്. കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങളെ നിര്‍ബന്ധിച്ച് മതിലില്‍ പങ്കാളികളാക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. കൊല്ലം പെരിനാട് പഞ്ചായത്തില്‍ ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത തൊഴിലുറപ്പ് യോഗത്തില്‍ വനിതാമതിലിനെ കൂറിച്ചാണ് അധികൃതര്‍ സംസാരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം സ്ത്രീകള്‍ ഇറങ്ങിപ്പോയി. ബഹളത്തെ തുടര്‍ന്ന് യോഗം പിരിച്ചുവിട്ട് അധികൃതര്‍ മുങ്ങി.
വനിതാ മതിലില്‍ പങ്കെടുപ്പിക്കുന്നതിനായി സാങ്കേതിക സര്‍വകലാശാലകളിലെ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: