പരമ്പരാഗതമായ വിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യാനാവില്ല - കുമ്മനം

Saturday 29 December 2018 2:55 pm IST

കാലടി: പരമ്പരാഗതമായി നാം കാത്തുസൂക്ഷിക്കുന്ന വിശ്വാസപ്രമാണങ്ങളുണ്ടെന്നും അതിനെ മാറ്റിമറിക്കാനോ ഇല്ലായ്മ ചെയ്യാനോ സാധിക്കില്ലെന്നും മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ശാസത്രീയ കലാരംഗത്ത് 25 വർഷത്തെ സേവനം പൂർത്തിയാക്കിയ കാലടി "ശ്രീ ശങ്കര സ്കൂൾ ഓഫ് ഡാൻസ്" ന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കാലടിയിൽ നടന്ന പരിപാടിയിൽ പ്രൊഫ. പി.വി പീതാമ്പരൻ, കെ.തുളസി, പ്രൊഫ. സുബ്രഹ്മണ്യ അയ്യർ, കെ ടി സലീം മുതലായ വിശിഷ്ടാതിഥികളും സന്നിഹിതരയായിരുന്നു. കേരളത്തിലേക്ക് മടങ്ങിയെത്തുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് 'സ്വാമി ശരണം' എന്നായിരുന്നു കുമ്മനത്തിന്റെ മറുപടി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.