കണ്ണൂര്‍ : പോലീസ് സംരക്ഷണം നല്കിയില്ലെങ്കിലും ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്മാറില്ലെന്ന് ബിന്ദു. കഴിഞ്ഞ ദിവസം സന്നിധാനത്തേയ്ക്ക് പുറപ്പെട്ടപ്പോള്‍ പോലീസ് സുരക്ഷ നല്‍കാമെന്ന് നേരത്തെ അറിയിച്ചാണ്. എന്നാല്‍ അവര്‍ പിന്നീട് ആ വാക്ക് മാറ്റി. കൂടാതെ പ്രതിഷേധവും ശക്തമായതോടെയാണ് തിരിച്ചുപോരേണ്ടി വന്നത്.
ഇനി സര്‍ക്കാരും വാക്ക് മാറുമോ എന്ന് പറയാന്‍ സാധിക്കില്ലെന്നും ബിന്ദു അറിയിച്ചു. അതേസമയം എന്തുവന്നാലും ശബരിമല സന്ദര്‍ശിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല കയറാനായി എത്തിയത്. പമ്പയില്‍ എത്തിയ ഇരുവരും അവിടെ വിശ്രമിച്ച് ശബരിമല കയറാന്‍ ഒരുങ്ങുകയായിരുന്നു. അപ്പാച്ചിമേട് ഭാഗത്ത് എത്തിയപ്പോള്‍ അയപ്പഭക്തര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് ഇരുവരും തിരിച്ചുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: