ലഖ്നൗ : അലീഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍(എഎംയു) ക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വൈസ്ചാന്സിലര്ക്ക് വിദ്യാര്‍ത്ഥിയുടെ കത്ത്. സര്‍വ്വകലാശാലയ്ക്കുള്ളില്‍ സരസ്വതി ക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ മൈനോറിട്ടി കമ്മിറ്റി അംഗം മാനവേന്ദ്ര പ്രതാപ് സിങ്ങാണ് കത്തയച്ചത്.
എഎംയുവില്‍ 6000 ഹിന്ദു വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. എല്ലാ ഹോസ്റ്റലുകളിലും മുസ്ലിം പള്ളിയുണ്ട്. എന്നാല്‍ ഒരു ക്ഷേത്രം പോലും ഇവിടെയില്ലാത്തതുകൊണ്ടാണ് കത്തയച്ചതെന്ന് പ്രതാപ് സിങ് പറഞ്ഞു.
അറബ് രാജ്യങ്ങളില്‍ പോലും ക്ഷേത്രങ്ങളുണ്ട്. എന്നിട്ടും എഎംയുവില്‍ ക്ഷേത്രം ഇല്ലാത്തത് മതനിരപേക്ഷതയാണെന്നും പ്രതാപ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: