യുഡിഎഫിന്റെ വനിത സംഗമത്തിനു നേരെ സിപിഎം കൈയേറ്റം

Saturday 29 December 2018 5:11 pm IST

തിരുവനന്തപുരം: വനിത മതിലിന് ബദലായി യുഡിഎഫ് കൊല്ലത്ത് സംഘടിപ്പിച്ച വനിതാ സംഗമത്തിന് നേരെ സിപിഎമ്മുകാര്‍ കൈയേറ്റം നടത്തി. വനിതാ മതിലിന്റെ പ്രചാരണത്തിനായി സംഘടിപ്പിച്ച കലാജാഥയും വനിതാ സംഗമവും ഒരേ സമയം ചിന്നക്കനാലില്‍ എത്തിയതോടെയാണ് കൈയേറ്റത്തിലേക്ക് വഴിവെച്ചത്.  

ഇരു വിഭാഗവും പരസ്പരം പോര്‍വിളി ആരംഭിച്ചതോടെ അത് ഉന്തും തള്ളലിലേക്കും എത്തി. ഇതോടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് വന്‍ പോലീസ് സംഘവും സ്ഥലതെത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.