ലൈസന്‍സികളെ വലച്ച് ലീഗല്‍ മെട്രോളജി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

Sunday 30 December 2018 6:01 am IST

ഇടുക്കി: ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഓണ്‍ലൈന്‍വഴിയുള്ള ലൈസന്‍സ് പുതുക്കലും പുതിയതായി ചേര്‍ക്കുന്ന നടപടിയും ഇഴയുന്നു. ഡിസംബര്‍ ഒന്നുമുതല്‍ വിജ്ഞാപനമായെങ്കിലും  വ്യാഴാഴ്ചയാണ് സൈറ്റ് പ്രവര്‍ത്തനക്ഷമമായത്. മാനുഫാക്ച്ചറര്‍, ഡീലര്‍, മെക്കാനിക്കല്‍ ലൈസന്‍സുകളാണ് നിലവില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ക്കുന്നത്.അക്ഷയകേന്ദ്രം വഴിയാണ്  സൗകര്യം. http://lmd.kerala.gov.in/ എന്ന സൈറ്റിലൂടെയാണ് രജിസ്‌ട്രേഷന്‍ നടക്കുന്നത്. 

ലൈസന്‍സ് പുതുക്കാനോ, പുതുതായി എടുക്കാനോ മണിക്കൂറുകള്‍ ആണ് എടുക്കുന്നത്. ഒന്നിലധികം ലൈസന്‍സുള്ളവര്‍ ഇതിനായി ഒരുദിവസം മുഴുവന്‍ മെനക്കെട്ടാലും പ്രയോജനമില്ല. അക്ഷയ കേന്ദ്രങ്ങളില്‍ ലൈസന്‍സ് രജിസ്‌ട്രേഷനായി  ക്യൂ നിന്ന് നിരാശരായി മടങ്ങുന്നവര്‍ ധാരാളം. വെരിഫിക്കേഷന് സമയമെടുക്കുമെന്നതിനാല്‍ അക്ഷയ നടത്തിപ്പുക്കാര്‍ക്കും ഇതിനോട് താല്‍പര്യം കുറവാണ്. 

ഇതിനൊപ്പം മറ്റാവശ്യങ്ങള്‍ക്കായി ഇടപാടുകാര്‍ എത്തുന്നതോടെ ലൈസന്‍സ് എടുക്കുന്നത് നീളുകയാണ്. സൈറ്റിന്റെ തകരാര്‍ മൂലം നിരവധിതവണ രജിസ്‌ട്രേഷന്‍ പ്രൊസസ്സ് ആദ്യം മുതല്‍ ചെയ്യേണ്ടി വരുന്നുണ്ടെന്ന് എല്‍എംഡി ഐറ്റിസെല്‍ മേധാവി  രാജേഷ് ജന്മഭൂമിയോട് പറഞ്ഞു. ഈ മാസം 31 വരെയാണ് ഇതിനായി സമയം അനുവദിച്ചിരുന്നതെന്നും ഇത് ജനുവരി 31 വരെയാക്കി  ഉത്തരവിറക്കിയതായും അദ്ദേഹം പറഞ്ഞു. പിഴയില്ലാതെ ഇക്കാലയളവില്‍ ലൈസന്‍സ് എടുക്കാമെന്നും പിഴയോടുകൂടി ആറ് മാസം വരെ ലൈസന്‍സ് ചേര്‍ക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.