ദേശീയ വനവാസി സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിച്ചു

Sunday 30 December 2018 4:42 am IST

കോഴിക്കോട്: കേരള വനവാസി വികാസ കേന്ദ്രത്തിന്റെയും  ഭാരതീയ വിചാരകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2019 ഫെബ്രുവരി 9,10 തീയതികളില്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിച്ചു. 'ജന്‍ജാതി സശാക്തീകരണ്‍ 2019' എന്ന പേരിലുള്ള സെമിനാറില്‍  വനവാസി വിഭാഗങ്ങള്‍  ഇന്ന് അഭിമുഖീകരിക്കുന്ന വികസനം, സംസ്‌കാരം, നീതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍  കേരളീയ പശ്ചാത്തലത്തിനു പ്രാമുഖ്യം നല്‍കിക്കൊണ്ട് വിശകലനം ചെയ്യും.

 വനവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച കെ. ഭാസ്‌കര്‍ റാവുജിയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് സെമിനാര്‍. കേന്ദ്ര പട്ടികവര്‍ഗ വകുപ്പ് സഹമന്ത്രി സുദര്‍ശന്‍ ഭഗത്ത്, ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ നന്ദകുമാര്‍ സായി എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും. 

 വനവാസി ജനവിഭാഗങ്ങളുടെ ഭൂപ്രശ്‌നം, വനാവകാശ നിയമം നേരിടുന്ന വെല്ലുവിളികള്‍, വനവാസികളുടെ പരമ്പരാഗത വിജ്ഞാനവും  ജീവിത ശൈലിയും പരിസ്ഥിതി സംരക്ഷണത്തില്‍ വഹിക്കുന്ന പങ്ക്, സ്വാതന്ത്ര്യ സമരത്തില്‍ ഗോത്രവിഭാഗങ്ങളുടെ പങ്ക്, ഗോത്ര ശാക്തീകരണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവയാണ് മുഖ്യവിഷയങ്ങള്‍. സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇ-മെയില്‍ ഷമിഷമശേലൊശി മൃ2019@ഴാമശഹ.രീാ വിലാസത്തിലോ 9497075322, 8330047695 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാം.

 സെമിനാറിന്റ വിജയത്തിനായി പ്രൊഫ എംജിഎസ് നാരായണന്‍ ചെയര്‍മാനായി സ്വാഗതസംഘം രൂപീകരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.