തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കു വേണ്ടിയുള്ള ട്യൂഷന് സെന്ററുകളും കോച്ചിംഗ് സെന്ററുകളും ആരംഭിക്കുന്നതിനും നടത്തുന്നതിനും നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് പൊതുവിദ്യാഭ്യാസ വകുപ്പിനോട് ശുപാര്‍ശ ചെയ്തു.
ഇത്തരം സ്ഥാപനങ്ങള്‍ ബാല സൗഹൃദപരമായിരിക്കുമെന്ന് ഉറപ്പുവരുത്തണം. സ്കൂളുകളില്‍ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ടെങ്കിലും ട്യൂഷന് സെന്ററുകളുടെ നടത്തിപ്പിന് നിയമങ്ങളോ ചട്ടങ്ങളോ നിലവിലില്ലെന്ന് കമ്മീഷന് നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: