കൊച്ചി: കേരളാ പൊലീസിനെ വെല്ലുവിളിച്ച് അധോലോക ഗുണ്ട രവി പൂജാര. കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് സംഭവത്തില്‍ വെടിവച്ചവരേയും നിയോഗിച്ച തന്നെയും പിടികൂടാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നുവെന്നു പറഞ്ഞ പൂജാര, മറ്റൊരാളില്‍ നിന്ന് തട്ടിയ വന്‍ തുക തിരികെ വാങ്ങാനാണ് താന്‍ ഇടപെട്ടതെന്നും പറഞ്ഞു.
വെടിവയ്പില്‍ ലീന മരിയ പോളല്ല തന്റെ ലക്ഷ്യം. തട്ടിപ്പിലെ പ്രധാനി മറ്റൊരാളാണ്. അയാളെ കണ്ടെത്തിയാല്‍ കൊന്നുകളയും. അതിന് മുമ്പ് പിടികൂടാന്‍ രവി പൂജാര പൊലീസിനെ വെല്ലുവിളിച്ചു.ലീന മരിയാ പോളിനോട് 25 കോടി രൂപ ആവശ്യപ്പെട്ടതിന്റെ കാരണം കൊച്ചി സിറ്റി പൊലീസിന് അറിയാം. വൈകാതെ അതെല്ലാം താന്‍ വെളിപ്പെടുത്തുമെന്ന് രവി പൂജാര ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.
വെടിവയ്പ് നടത്തിയ രണ്ടംഗസംഘത്തെ തിരിച്ചറിയാനോ പിടികൂടാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മംഗലാപുരത്തും ബെംഗളൂരുവിലും നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരയാണ് കൃത്യത്തിന് പിന്നിലെന്ന് കൊച്ചി പൊലീസ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: