പെര്‍ത്ത്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട ഓസീസ് യുവതാരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ വിലക്ക് ഇന്നലെ അവസാനിച്ചു. വിവാദത്തെ തുടര്‍ന്ന് ഇരുപത്തിയാറുകാരനായ ബാന്‍ക്രോഫ്റ്റ് ഒമ്പത് മാസത്തെ വിലക്ക് നേരിടുകയായിരുന്നു.
മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു സ്മിത്തും വാര്‍ണറും ബാന്ക്രോഫ്റ്റുമടങ്ങുന്ന താരനിര പന്ത് ചുരണ്ടലിന് പിടിക്കപ്പെട്ടത്. മുന്‍ ഓസീസ് നായകനായ സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷം വീതമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയത്.
ബിഗ് ബാഷില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് താരമായ ബാന്‍ക്രോഫ്റ്റ് ഇന്ന് നടക്കുന്ന മത്സരത്തില്‍ ഹോബേര്ട്ട് ഹറിക്കെയിന്സിനെതിരെ കളത്തിലിറങ്ങുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: