മിസോറാം ഗവര്‍ണര്‍ ആദിശങ്കര ക്ഷേത്ര ദര്‍ശനം നടത്തി

Sunday 30 December 2018 6:14 am IST
"ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പുറത്തേക്ക് വരുന്നു"

കാലടി: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആദി ശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെ 6.30  ന് ക്ഷേത്രത്തില്‍ എത്തിയ അദ്ദേഹത്തെ ക്ഷേത്ര മാനേജര്‍ പ്രൊഫ. എ സുബ്രഹ്മണ്യ അയ്യരും അസിസ്റ്റന്റ് മാനേജര്‍ സൂര്യനാരായണ ഭട്ടും ചേര്‍ന്ന് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. 

തുടര്‍ന്ന് വേദപഠന വിദ്യാര്‍ഥികളുടെ വേദാലാപനത്തോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ശ്രീശാരദാക്ഷേത്രം, ആര്യാംബ സ്മൃതി മണ്ഡപം, ശക്തിഗണപതി,  ആദി ശങ്കരാചാര്യ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി. ഗവര്‍ണറെ മാനേജര്‍ പൊന്നാട ചാര്‍ത്തി. ശ്രീ ശങ്കാരാചാര്യരുടെ കുലദേവതാ ക്ഷേത്രമായ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.