ചങ്ങനാശേരി: സമുദായ ആചാര്യന് മന്നത്ത് പത്മനാഭന്റെ 142-ാമത് ജയന്തി ആഘോഷത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്ന മന്നം നഗറിലാണ് ആഘോഷം. ജനുവരി ഒന്നിന് രാവിലെ പ്രഭാതഭേരി. എട്ടുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.15ന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ സ്വാഗതം ആശംസിച്ച് വിശദീകരണ പ്രഭാഷണം നടത്തും. എന്‍എസ്എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷനാകും.
ജനുവരി 2ന് രാവിലെ 7.30 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.45ന് മന്നംജയന്തിസമ്മേളനം അഡ്വ. കെ. പരാശരന് ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷനാകും. മുന്‍ ഹൈക്കോടതി ജഡ്ജി എ.വി. രാമകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതം പറയും. സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത് അദ്ധ്യക്ഷനുമായ സി. രാധാകൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തും. എന്‍എസ്എസ് ട്രഷറര്‍ ഡോ. എം. ശശികുമാര്‍ നന്ദിപറയും. ജയന്തി സമ്മേളനത്തിന് 50,000 ചതുരശ്ര അടിയുള്ള കൂറ്റന്‍പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി. നാല്‍പ്പതിനായരത്തോളം പേര്‍ക്കുള്ള ഇരിപ്പിട മാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: