തൃശൂര്‍: യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂരില്‍ വന്‍ യുവജനറാലി സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്.
ജനുവരി 27ന് അഞ്ച് ലക്ഷം യുവാക്കള്‍ അണിനിരക്കുന്ന റാലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. സമ്മേളനത്തിന് മുന്നോടിയായുള്ള പതാകജാഥ കണ്ണൂരിലെ കെ.ടി ജയകൃഷ്ണന് മാസ്റ്ററുടെ സ്മൃതി കുടീരത്തില്‍ നിന്നും, കൊടിമര ജാഥ തിരുവനന്തപുരത്തെ ബലിദാനി രാജേഷിന്റെ വീട്ടില്‍ നിന്നും ആരംഭിക്കും.
തൃശൂര്‍ ജില്ലയിലെ 33 വീരബലിദാനികളുടെ കുടുംബങ്ങളില്‍ നിന്നുള്ള ദീപശിഖാ റാലികളും സമ്മേളനവേദിയില്‍ സംഗമിക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ക്കായുള്ള ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനം പൂങ്കുന്നത്ത് എം.ടി. രമേശ് നിര്‍വ്വഹിച്ചു. ബി. ഗോപാലകൃഷ്ണന്, എ. നാഗേഷ്, എം.എസ്. സമ്പൂര്‍ണ, കെ.കെ. അനീഷ്കുമാര്‍, രവികുമാര്‍ ഉപ്പത്ത്, കെ.ആര്. ഹരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: