വര്‍ക്കലയിലെ കോളേജില്‍; അല്‍ ഖ്വയ്ദ-ഐഎസ് പ്രകടനം

Sunday 30 December 2018 5:00 am IST
ഒരു വിഭാഗം വിദ്യാര്‍ഥികള്‍ കോളേജിലെത്തുന്നത് ഭീകരവാദികളുടെ വേഷം ധരിച്ച്;പോലീസില്‍ അറിയിച്ചെങ്കിലും നടപടി എടുത്തില്ല കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട്‌തേടി

തിരുവനന്തപുരം/വര്‍ക്കല: ഐഎസ് അല്‍ഖ്വയ്ദ ഭീകരത കേരളത്തിലെ കലാലയങ്ങളിലും കടന്നുകയറുന്നതായി സൂചന. വര്‍ക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ ഇസ്ലാമിക  ഭീകര സംഘടനകളുടെ പതാകയുമായി വിദ്യാര്‍ഥികളുടെ പ്രകടനം  ഐഎസ്, അല്‍ഖ്വയ്ദ ഭീകരവാദികളുടെ വേഷത്തിലാണ് വിദ്യാര്‍ഥികള്‍ കോളേജില്‍ തുറന്ന ജീപ്പില്‍ പ്രകടനം നടത്തിയത്. എന്നാല്‍, പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് എതിരെ  മാനേജ്‌മെന്റ് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. 

 മിക്ക ദിവസവും ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഭീകരവാദികളുടെ വേഷം ധരിച്ചാണ് കോളേജില്‍ എത്തുന്നത്. മറ്റ് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും വിവരം പോലീസില്‍ അറിയിച്ചെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ല. കോളേജിലെ ശുചിമുറികളിലെല്ലാം ഭീകരവാദ ബന്ധമുള്ള മുദ്രാവാക്യങ്ങളും സന്ദേശങ്ങളുമാണ് പതിപ്പിച്ചിരിക്കുന്നത്. ബിന്‍ ലാദന്റെ ചിത്രവും ഇതോടൊപ്പം വരച്ച് ചേര്‍ത്തിട്ടുണ്ട്.

 മാനേജ്‌മെന്റിലെ ചിലര്‍ തന്നെ ഇതിന് നേതൃത്വം നല്‍കുന്നതായും ആരോപണമുണ്ട്.  ഐഎസ് പ്രകടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ  ഉത്തരവിട്ടു. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല.

ഐഎസ് പ്രകടനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ അധികവും ഡിവൈഎഫ്‌ഐയിലും എസ്ഡിപിഐയിലും പ്രവര്‍ത്തിക്കുന്നവരാണ്. സിഎച്ച്എംഎം കോളേജിലെ ഭീകരവാദ സാന്നിധ്യത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സുകള്‍ അന്വേഷണം ആരംഭിച്ചു. കോളേജിലേക്ക്  ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.