ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം

Sunday 30 December 2018 8:21 am IST
ഇന്ന് രാവിലെ 10ന് ഗവര്‍ണര്‍ പി. സദാശിവം തീര്‍ത്ഥാടന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വിവിധ സമ്മേളനങ്ങളിലായി ബന്‍വാരിലാല്‍ പുരോഹിത് (തമിഴ്‌നാട്), വാജുഭായ് വാല (കര്‍ണാടക), പി.ബി. ആചാര്യ (നാഗാലാന്‍ഡ്), കുമ്മനം രാജശേഖരന്‍ (മിസോറം) എന്നീ ഗവര്‍ണര്‍മാരും പങ്കെടുക്കും.

വര്‍ക്കല: എണ്‍പത്താറാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. അറിവ്,ആരോഗ്യം, ആത്മീയത എന്നീ ഗുരുദേവ ആശയങ്ങളെ മുന്‍നിര്‍ത്തിയുള്ള തീര്‍ത്ഥാടനപരിപാടികള്‍ ഇന്നാരംഭിച്ച് ജനുവരി ഒന്നിന് സമാപിക്കും. 

ഇന്ന് രാവിലെ 10ന് ഗവര്‍ണര്‍ പി. സദാശിവം തീര്‍ത്ഥാടന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.  വിവിധ സമ്മേളനങ്ങളിലായി  ബന്‍വാരിലാല്‍ പുരോഹിത് (തമിഴ്‌നാട്), വാജുഭായ് വാല (കര്‍ണാടക), പി.ബി. ആചാര്യ (നാഗാലാന്‍ഡ്), കുമ്മനം രാജശേഖരന്‍ (മിസോറം) എന്നീ ഗവര്‍ണര്‍മാരും പങ്കെടുക്കും. 

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും പങ്കെടുത്തേക്കും. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു വീഡിയോ കോണ്‍ഫറന്‍സിലൂടെ തീര്‍ത്ഥാടനത്തില്‍ സാന്നിധ്യമറിയിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.