ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

Sunday 30 December 2018 8:36 am IST

ബര്‍ലിന്‍: ജര്‍മനിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ചു സിറയന്‍ യുവാക്കളെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു. ജര്‍മന്‍ നഗരമായ മെയിന്‍സില്‍ വച്ചാണ് സംഭവം. 

നേരത്തെ ഭീകരരുമായി ബന്ധമുണ്ട് എന്ന സംശയത്തേത്തുടര്‍ന്ന് നാല് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരായ അന്വേഷണം നടക്കുന്നതിനിടെയാണ് അഞ്ചാമനെ അറസ്റ്റ് ചെയ്തത്.

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തിന്റെ പദ്ധതികളെക്കുറിച്ചും ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം വിവരം ലഭിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താനായിരുന്നു സംഘത്തിന്റെ തീരുമാനമെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായതായി ജര്‍മന്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.