ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകക്കേസില്‍ പ്രതി പിടിയില്‍

Sunday 30 December 2018 10:35 am IST

കൊല്ലം : സിപിഎം ബ്രാഞ്ച് സെക്രട്ടറി ദേവദത്തനെ കുത്തിക്കൊന്ന കേസിലെ പ്രതി സുനില്‍ കുമാര്‍ അറസ്റ്റില്‍. പുത്തൂര്‍ സ്വദേശിയായ ഇയാളെ ഏഴുകോണ്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. 

ശനിയാഴ്ചയാണ് ദേവദത്തന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദേവദത്തനെ സുനില്‍ ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 

വ്യാജ മദ്യ മാഫിയ സംഘത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് സുനില്‍ ഇയാള്‍ക്കെതിരെയുള്ള ദേവദത്തന്‍ പ്രവര്‍ത്തിച്ചിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അതേസമയം സുനിലിന് കോണ്‍ഗ്രസ് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.