മിസ് ആഫ്രിക്ക മത്സരത്തിനിടെ വിജയിയുടെ മുടിക്ക് തീപിടിച്ചു

Sunday 30 December 2018 10:52 am IST

കലാബാര്‍ :  മിസ് ആഫ്രിക്ക സൗന്ദര്യ മത്സരത്തിനിടെ വിജയിയുടെ മുടിക്ക് തീപിടിച്ചു. മിസ് കോംഗോ 2018 മത്സരി വിജയിയായി ഡോര്‍കാസ് കസിന്‍ഡെയെ ജേതാവായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇവരുടെ മുടിക്ക് തീപിടിക്കുകയായിരുന്നു. 

നൈജീരിയയിലെ കലബാറിലാണ് സൗന്ദര്യ മത്സരം നടത്തിയത്. വിജയാഘോഷത്തിന്റെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗത്തിനിടെ തീപ്പൊരി ഇവരുടെ മുടിയിലേക്ക് വീഴുകയായിരുന്നു.

അവതാരകന്‍ ഓടിയെത്തി തീ മുഖത്തേയ്ക്ക് പടരാതെ രക്ഷിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.