ബെംഗളൂരു: മുത്തലാഖ് കുറ്റകരമാക്കിയിട്ടും ഫോണ്‍ സന്ദേശത്തിലൂടെ ഭാര്യയെ മൊഴിചൊല്ലി അമേരിക്കന്‍ ഭര്‍ത്താവ്. തന്നെ വീട്ടിലാക്കിയ ശേഷം തിരിച്ചുപോയ അമേരിക്കയില്‍ സര്‍ജനായ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയൊഴിവാക്കിയെന്നും കുട്ടികളെ കാണാന്‍ പോലും സമ്മതിക്കുന്നില്ലെന്നും യുവതി പറഞ്ഞു.
യുവതിയുടെ സഹോദരനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി പറഞ്ഞു. യുവതിക്ക് നിയമം അനുശാസിക്കുന്ന എല്ലാ സഹായങ്ങളും മന്ത്രി ഉറപ്പുനല്‍കി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായവും യുവതി ഈകാര്യത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു വര്‍ഷത്തെ തടവാണ് മുത്തലാഖിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: