വനിതാ മതില്‍; വിഎസിനെതിരെ രൂക്ഷവിമര്‍ശനവുമായി കാനം

Sunday 30 December 2018 12:24 pm IST
ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗസമരമെന്നായിരുന്നു അച്യുതാനന്ദന്‍ വനിതാ മതിലിനെ എതിര്‍ത്ത് പറഞ്ഞിരുന്നത്. ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വിഎസ് വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: വനിതാ മതിലിനെ വിമര്‍ശിച്ച്  രംഗത്തെത്തിയ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. വനിതാ മതിലില്‍ വി.എസ് സ്വീകരിച്ച നിലപാട് ശരിയാണോ എന്ന് അദ്ദേഹത്തോട് ചേദിക്കണമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. 

സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണിയാണ് വനിതാ മതില്‍ നടത്താന്‍ തീരുമാനിച്ചത്. വി.എസ് ഇപ്പോഴും സിപിഎമ്മില്‍ തന്നെയാണെന്നാണ് വിശ്വാസമെന്നും കാനം വ്യക്തമാക്കി. എന്‍എസ്എസിനെയും കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു. നവോത്ഥാനം വേണോ വിമാചന സമരം വേണോയെന്ന് എന്‍എസ്എസ് തീരുമാനിക്കണമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. 

വനിതാ മതിലിനെതിരെ നേരത്തെ വി.എസ് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗസമരമെന്നായിരുന്നു അച്യുതാനന്ദന്‍ വനിതാ മതിലിനെ എതിര്‍ത്ത് പറഞ്ഞിരുന്നത്. ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വിഎസ് വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.