അമ്മ അടുത്തെത്തിയെങ്കിലും, അബ്ദുള്ളയെ മരണം തട്ടിയെടുത്തു

Sunday 30 December 2018 1:05 pm IST

വാഷിങ്ടണ്‍ : അമ്മയെ കാണാനുള്ള അവാസാന ആഗ്രഹം സാധിച്ചെങ്കിലും അതൊന്നും അറിയാത്ത ലോകത്തേയ്ക്ക് കുഞ്ഞു അബ്ദുള്ള ഹസന്‍ യാത്രയായി. അതും എപ്പോഴും കുടെ വേണമെന്നാഗ്രഹിച്ച അവന്റെ പ്രീയപ്പെട്ട അച്ഛനേയും അമ്മയുമില്ലാതെ. 

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎസില്‍ യാത്രാവിലക്കുള്ളതിനാല്‍ യമന്‍ സ്വദേശിനിയായ അമ്മയ്ക്ക് അസുഖ ബാധിതനായ രണ്ടുവയസ്സുകാരനായ മകനെ കാണാന്‍ സാധിക്കുന്നില്ലെന്ന വാര്‍ത്ത പുറത്തുവന്നതോടെ കുഞ്ഞ് അബ്ദുള്ളയ്ക്കുവേണ്ടി ലോകം പ്രാര്‍ത്ഥനയിലായിരുന്നു. കൂടാതെ അബ്ദുള്ളയുടെ അമ്മ ഷൈമയ്ക്ക് യുഎസ് വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലും നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിനെതുടര്‍ന്ന് യുഎസ് വിസ അനുമതി നല്‍കി കഴിഞ്ഞ 19ന് ഷൈമ യുഎസില്‍ എത്തി. അവര്‍ സ്ഥലത്തെത്തി, അബ്ദുള്ളയെ ഉമ്മവെച്ച് കെട്ടിപ്പുണര്‍ന്നെങ്കിലും അതൊന്നും പിഞ്ചുമനസ്സറിഞ്ഞില്ല. അത്രമേല്‍ രോഗം അവനെ അവശനാക്കിയിരുന്നു. പിന്നങ്ങോട്ടുള്ള ദിവസങ്ങളില്‍ ഷൈമ അബ്ദുള്ളയെ മരണം തട്ടിയെടുക്കാതെ ഉറമുളച്ച് കാത്തിരുന്നെങ്കിലും അതെല്ലാം വ്യര്‍ത്ഥമാക്കി കഴിഞ്ഞ ദിവസം അബുദുള്ളയെ തട്ടിയെടുക്കുകയായിരുന്നു. 

ജനിതക തകരാറുമൂലം തലച്ചോറില്‍ ഗുരുതര രോഗം ബാധിച്ച അബ്ദുള്ളയെ യുഎസ് പൗരനായ പിതാവ് അബ്ദുള്ള ഹസനാണ് ഷൈമയുടെ അഭാവത്തില്‍ ശുശ്രൂഷിച്ചിരുന്നത്. ഓക്ലന്‍ഡിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന അബ്ദുള്ള അവസാനത്തെ ആഗ്രഹമായിരുന്നു അമ്മയെ കാണുകയും കെട്ടിപ്പുണരുകയും എന്നത്. 2016ല്‍ വിവാഹിതരായ ദമ്പതികള്‍ ട്രംപ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ പിരിയുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.