ന്യൂദല്‍ഹി: അഭിമാനവര്ഷമായാണ് 2018 കടന്ന് പോയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച 2018 കടന്ന് പോകുമ്പോള്‍ ഓര്‍മ്മിക്കപ്പെടാന്‍ നിരവധി നേട്ടങ്ങളുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രധാന മന്ത്രിയുടെ പ്രതിമാസ റേഡിയോ അഭിസംബോധന പരിപാടിയായ മന് കി ബാത്തിന്റെ 51-ാമത്തേയും ഈ വര്‍ഷത്തെ അവസാനത്തേതുമായ ഭാഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷമാണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യന് എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി’ രാജ്യത്തിന് ലഭിച്ചത്. കൂടാതെ, യു എന്‍ നല്‍കിവരുന്ന ഏറ്റവും വലിയ പരിസ്ഥിതി അവാര്‍ഡ് ഇന്ത്യയ്ക്ക് ലഭിച്ചു. ഇന്ത്യയുടെ പുരോഗതിയിലേയ്ക്കുള്ള യാത്ര 2019ലും തുടരുമെന്നും രാജ്യം നിരവധി പുതിയ മുന്നേറ്റങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
2018ല്‍ ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ആയുഷ്മാന്‍ ഇന്ത്യ’ പദ്ധതി ആരംഭിച്ചു. കൂടാതെ, രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തി. ഇന്ത്യയില്‍നിന്നും ദാരിദ്രം തുടച്ചുനീക്കാനുള്ള ശ്രമം ത്വരിതഗതിയില്‍ നടക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, 2018ല്‍ അവിസ്മരണീയമായ പ്രകടനം കാഴ്ചവച്ച കായികതാരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: