ന്യൂദല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഡിജിപി ലോക്നാഥ് ബെഹ്റയേയും ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ലോക്നാഥ് ബെഹ്റ അടക്കം 17 പേരുടെ പട്ടികയ്ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്തിമ രൂപം നല്‍കിയതെന്നാണ് സൂചന. സീനിയോരിറ്റിയും കേസ് അന്വഷണത്തിലെ മികവും പരിഗണിച്ചാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്.
1983 മുതല്‍ 85 വരെയുള്ള ഐപിഎസ് ബാച്ചുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പട്ടികയില്‍ ഭൂരിഭാഗവും. കേന്ദ്ര പേഴ്സനല്‍ ആന്‍ഡ് ട്രെയിനിങ് മന്ത്രാലയത്തിനും വിജിലന്‍സ് കമ്മീഷണര്‍ക്കും ഐബിക്കും പട്ടിക അയച്ചിട്ടുണ്ട്. പ്രധാനമന്ത്രി അധ്യക്ഷനും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും അംഗങ്ങളായ സമിതിയുടേതാണ് അന്തിമ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: