പോര്‍ട് ബ്ലെയര്‍ : ദക്ഷിണേന്ത്യന്‍ ശൈലിയില്‍ പോര്‍ബ്ലെയര്‍ സന്ദര്‍ശനത്തിനെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി പോര്‍ട് ബ്ലയറില്‍ എത്തിയപ്പോഴാണ് മുണ്ടും ജുബ്ബായുമുടുത് മോദി എത്തിയത്.
ഈ വേഷത്തിലുള്ള മോദിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചേയ്തതിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വന്‍ പ്രചാരമാണ് നേടിയത്.
പോര്‍ട് ബ്ലെയര്‍ സന്ദര്‍ശന വേളയില്‍ ഇവിടുത്തെ റോസ് ലാന്‍ഡ്, നീല്‍ ഐലാന്‍ഡ് ഹാവ് ലോക്ക് ഐലാന്‍ഡ് എന്നീ മൂന്ന് ദ്വീപുകളുടെ പേര് മാറ്റുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ്, ശെഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെയാണ് പേര് മാറ്റുന്നത്. ഇതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.
രണ്ടാംലോക മഹായുദ്ധ കാലത്ത് ജപ്പാന്‍കാര്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് പിടിച്ചെടുത്തപ്പോള്‍ നേതാജിയാണ് അവിടെ പതാക ഉയര്‍ത്തിയത്. അന്ന് ആന്മാന് നിക്കോബാര്‍ ദ്വീപിന് ശെഹീദ് എന്നുംസ്വരാജ് എന്നും പേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവയുടെ പേര് മാറ്റുന്നത്. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് രൂപീകരിച്ചതിന്റെ 75ാമത്തെ വാര്‍ഷികത്തിന്റെ ഭാഗമായി ജനുവരി മൂന്നിന് പോര്‍ട് ബ്ലയറില്‍ 150 മീറ്റര്‍ ഉയരത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: