സൗദി വിമാനത്താവളത്തില്‍ തീപിടിത്തം

Sunday 30 December 2018 4:53 pm IST

ജിദ്ദ : സൗദി വിമാനത്താവളത്തിലെ ഗോഡൗണില്‍ തീപിടിത്തം. കിങ് അബ്ദുള്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെ സ്വകാര്യ കമ്പനി ഗോഡൗണിലാണ് തിപിടിത്തമുണ്ടായത്. 

ഉടന്‍ തന്നെ അഗ്നിശേന സ്ഥലത്തെത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. മണിക്കൂറുകള്‍ എടുത്താണ് അഗ്നിശമന സേന തീയണച്ചത്. ആളപായമില്ലെങ്കിലും വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

അതേസമയം തിപിടിത്തം വിമാന സര്‍വ്വീസുകളെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.