മകരവിളക്കിനായി ശബരിമല നട തുറന്നു

Sunday 30 December 2018 5:27 pm IST

പത്തനംതിട്ട : മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശപരിമല നട തുടറന്നുയ വൈകീട്ട് അഞ്ചിന് മേല്‍ശാന്തി വി. എന്‍. വാസുദേവന്‍ നമ്പുതിരിയാണ് നട തുറന്നത്. പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിച്ചശേഷമാണ് ആയ്യപ്പന്മാര്‍ പടി കയറാന്‍ അനുവദിച്ചത്. 

മകര വിളക്കു കാലത്തെ നെയ്യഭിഷേകം തിങ്കളാഴ്ച രാവിലെ 3.30ന് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ നടക്കും. ജനുവരി 12നാണ് എരുമേലി പേട്ടതുള്ളല്‍.

പന്തളം വലിയകോയില്‍ ക്ഷേത്രത്തില്‍ നിന്നുള്ള തിരുവാഭരണ ഘോഷയാത്ര 12ന് പുറപ്പെടും. പമ്പ വിളക്കും, സദ്യയും 13നാണ്. 14നാണ് മകര വിളക്ക്. അന്ന് വൈകീട്ട് 6.30ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും, മകരജ്യോതി ദര്‍ശനവും ഉണ്ടാകും. 20നാണ് നട അടയ്ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.