വ്യാജ ബിരുദം: മൂന്ന് പൈലറ്റ്മാര്‍ ഉള്‍പ്പടെ 50പേരെ പുറത്താക്കി

Sunday 30 December 2018 6:16 pm IST

കറാച്ചി : വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി കരസ്ഥമാക്കിയ 50 പേരെ പുറത്താക്കി പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ (പി ഐ എ) ചീഫ് ജസ്റ്റിസ് സഖീബ് നിസാറിന്റെ അധ്യക്ഷതയിലുള്ള രണ്ടംഗ ബഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മൂന്ന് പൈലറ്റുകളും, ക്യാബിന്‍ അംഗങ്ങളും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം ജനുവരിയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി മൂന്ന് പൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് സഖീബ് നിസാര്‍ കണ്ടെത്തി.

ജീവനക്കാരുടെ ബിരുദം സംബന്ധിച്ച കാര്യങ്ങള്‍ പരിശേധിക്കുന്നതിനായി ഡിസംബര്‍ 28വരെ കോടതി പ്രത്യേക സമിതിയെ നിയമിക്കുകയും അന്വേഷണത്തില്‍ ജീവനക്കാര്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തുകയുമായിവരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.