കുട്ടികളുടെ റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കി ദുബായ്

Sunday 30 December 2018 6:28 pm IST
സ്‌കൂള്‍ ബസുകള്‍ക്ക് പരിഗണന നല്‍കാത്തതും റോഡ് സുക്ഷാ മാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കാതെ പോകുന്നതുമായ വാഹനങ്ങളുടെ ഡ്രൈവര്‍മാരെ പിടികൂടി പിഴ ചുമത്തുകയും ഇതിന് പുറമേ ലൈസന്‍സില്‍ 10 ബ്ലാക്ക് പോയിന്റ് പതിക്കുകയും ചെയ്യുമെന്ന് ദുബായ് ആര്‍ടിഎ വ്യക്തമാക്കി.

ദുബായ്: കുട്ടികളുടെ റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ കര്‍ശനമാക്കി ദുബായ് ആര്‍ടിഎ. ഇതേ തുടര്‍ന്ന് സ്‌കൂള്‍ ബസുകള്‍ക്കു പരിഗണന നല്‍കാത്ത വാഹനങ്ങളെ പിടികൂടാന്‍ ആര്‍ടിഎ നിര്‍ദേശം നല്‍കി. സ്‌കൂള്‍ ബസുകള്‍ക്ക് പരിഗണന നല്‍കാത്തതും റോഡ് സുക്ഷാ മാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കാതെ പോകുന്നതുമായ വാഹനങ്ങളുടെ ഡ്രൈവര്‍മാരെ പിടികൂടി പിഴ ചുമത്തുകയും ഇതിന് പുറമേ ലൈസന്‍സില്‍ 10 ബ്ലാക്ക് പോയിന്റ് പതിക്കുകയും ചെയ്യുമെന്ന് ദുബായ് ആര്‍ടിഎ വ്യക്തമാക്കി.

സ്‌കൂള്‍ ബസില്‍ കുട്ടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുമ്‌ബോഴാണ് സ്റ്റോപ്പ് ബോര്‍ഡ് തെളിയുന്നത്. ഇതു കണ്ടാല്‍ പിന്നിലുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടണമെന്നാണു നിയമം. മാത്രമല്ല പിറകിലുള്ള വാഹനം അഞ്ച് മീറ്ററെങ്കിലും അകലം പാലിക്കുകയും വേണം. 'സ്റ്റോപ്പ്' ബോര്‍ഡ് കണ്ടിട്ടും സ്‌കൂള്‍ ബസിന്റെ പിന്നിലുള്ള വാഹനങ്ങള്‍ മുന്നോട്ട് എടുത്താല്‍ 1000 ദിര്‍ഹമാണ് പിഴയെന്ന് ദുബായ് ആര്‍ടിഎ ഗതാഗത നിരീക്ഷണ വിഭാഗം മേധാവി മുഹമ്മദ് നബ്ഹാന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.