ശിവഗിരി തീര്‍ത്ഥാടനത്തിന് കൊടിയേറി

Monday 31 December 2018 1:00 am IST

ശിവഗിരി: പീതാംബരധാരികളായ ആയിരങ്ങളെ സാക്ഷിയാക്കി ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിലവിളക്കു കൊളുത്തി തീര്‍ത്ഥാടനച്ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. 

തീര്‍ത്ഥാടനത്തോടനുബന്ധിച്ചിട്ടുള്ള ധര്‍മപതാകോദ്ധാരണം പ്രകാശാനന്ദ സ്വാമി നിര്‍വഹിച്ചു. പരാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ ത്രിദിന അഹോരാത്ര യജ്ഞത്തിനും ഇന്നലെ തുടക്കമായി. ഗുരുദര്‍ശനം വിഭാവനം ചെയ്യുന്ന സമ്പൂര്‍ണ മാനവികത എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാറും സാഹിത്യ സമ്മേളനവും ആധ്യാത്മിക സമ്മേളനവും തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിനം സമ്പന്നമാക്കി.

വിവിധ മേഖലയില്‍ നിന്നുള്ള തീര്‍ത്ഥാടന ഘോഷയാത്രകള്‍ എത്തിത്തുടങ്ങിയതോടെ വര്‍ക്കലയും പരിസരവും പീതസാഗരമായി മാറി. ഇന്നു രാവിലെ 5.30ന് തീര്‍ത്ഥാടന ഘോഷയാത്ര. അലങ്കരിച്ച ഗുരുദേവ റിക്ഷ നാമജപത്തോടെ ഭക്തജന അകമ്പടിയില്‍ നഗരം ചുറ്റി മഹാസമാധിയില്‍ എത്തിച്ചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.