മലപ്പുറം: വനിതാ മതിലിനെതിരെ മലപ്പുറത്ത് മാവോയിസ്റ്റുകളുടെ പോസ്റ്റര്‍. വഴിക്കടവിന് സമീപം നഞ്ചക്കോട്ടാണ് മാവോയിസ്റ്റ് പോസ്റ്ററുകള്‍ പതിച്ചത്.
വനിതാ മതില് വര്‍ഗീയ ചേരിതിരിവിന് ഇടയാക്കുമെന്ന് പറയുന്ന പോസ്റ്ററുകളില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ഉപയോഗിക്കുന്നതിനെതിരെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സാമ്രാജ്യത്വത്തിന് പാദസേവ ചെയ്യുന്ന, ഭൂപ്രഭുത്വ-മൂലധന ശക്തികള്‍ക്ക് വേണ്ടി ഭരണകൂടഭീകരത അഴിച്ചുവിടുന്ന ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തിനെതിരെ ഒന്നിക്കണമെന്നും പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നു.
മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെ പോലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.
മാവോയിസ്റ്റുകളെ കണ്ടെത്താനായി തണ്ടര്‍ബോള്‍ട്ട് സംഘം വനത്തിനകത്തുള്പ്പെടെ പരിശോധന തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: